മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്....


നാളെ അർദ്ധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ബാങ്കുകൾ രണ്ടുദിവസം. (ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ). ജില്ലാ അതിർത്തികൾ അടച്ചിടും. പതിനായിരം പോലീസുകാരെ വിന്യസിക്കും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ തുറക്കാം. പാൽ, പത്രവിതരണം രാവിലെ ആറിന് മുൻപ് പൂർത്തിയാക്കണം. പലചരക്ക് കടകൾ, ബേക്കറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിൽ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രം.

1 view0 comments