ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങള്‍


• എമർജൻസി കിറ്റ് തയ്യാറാക്കി എപ്പോഴും കയ്യില്‍ കരുതുക. എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക • ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്താതിരിക്കുക • കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു • ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക • വീടുകളുടെയും, കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും സുരക്ഷിതമായി അടയ്ക്കുക • മരങ്ങള്‍ ഒടിഞ്ഞു വീഴാതിരിക്കുവാൻ കോതി ഒരുക്കുക • വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തില്‍ വളർത്തുമൃഗങ്ങളെ കെട്ടിയിടാതെയും, കൂട്ടില്‍ അടച്ചിടാതെയും ഇരിക്കുക • അതാതു സമയത്തെ നിർദ്ദേശങ്ങൾ അറിയുന്നതിനായി വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുക • കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തുക • മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവയില്‍ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക • വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ, കടൽ, ജലപ്രവാഹം എന്നീയിടങ്ങൾ ഒഴിവാക്കുക • ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കുക • ക്യാമ്പിലേക്ക് മാറേണ്ടി സാഹചര്യം വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ തയാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലോ കാലാവസ്ഥാ കേന്ദ്രത്തിൻറെ www.imdtvm.gov.in വെബ്സൈറ്റിലോ നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക • അടിയന്തിര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടുക

പൊതുജന താല്പര്യാർത്ഥം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസ്, വികാസ് ഭവൻ പി. ഓ തിരുവനന്തപുരം

keralasdma@gmail.com | www.sdma.kerala.gov.in | 0471 2364424 / 2331345

0 views0 comments